ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - 3 of a family found dead in Kolkata's Thakurpukur
ചന്ദ്രബ്രത മൊണ്ടാൽ (50), ഭാര്യ മായാറാണി (45), മകൻ സുപ്രിയോ (28) എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊൽക്കത്തയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊൽക്കത്ത: കൊൽക്കത്തയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ താകൂർപുകൂർ പ്രദേശത്താണ് സംഭവം. ചന്ദ്രബ്രത മൊണ്ടാൽ (50), ഭാര്യ മായാറാണി (45), മകൻ സുപ്രിയോ (28) എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദ്രബ്രത മൊണ്ടാൽ നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.