രാജസ്ഥാനിൽ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു - ജയ്പൂർ റോഡ് അപകടം
അപകടശേഷം മിനി ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു

രാജസ്ഥാനിൽ റോഡപകടത്തിൽ 3 പേർ കൊല്ലപ്പെട്ടു
ജയ്പൂർ:രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ ദേശീയപാതയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മനീഷ് കൗശിക്, അഖ്‌ലക്, ദേവേന്ദ്ര സിംഗ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം മിനി ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.