ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തായിബയിലെ മൂന്ന് തീവ്രവാദികളെ വധിച്ചതായി കശ്മീർ ഐ.ജി.പി വിജയ് കുമാർ അറിയിച്ചു. മേഖലയില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്.
കൊല്ലപ്പെട്ട എൽ.ഇ.ടി തീവ്രവാദികളിൽ ഒരാളായ ആരിഫ് ഹസാം ഇന്ത്യൻ ആർമിയിലെ ഹവാൽദാർ മൻസൂർ ബീഗിന്‍റെ കൊലപാതകത്തിൽ പങ്കാളിയാണ്. 2019 ൽ 162 ടി.എ.യിലെ ആർമി ഹവാൽദാർ മൻസൂർ ബീഗിനെ അവധിയിലായിരുന്ന സമയത്ത് ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.
READ MORE:കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു