ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിലെ ഗംഗാഷഹാർ പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബിക്കാനീറിലെ ജെയിൻ കോളജിന് മുന്നിലുള്ള നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്.
അവശിഷ്ടങ്ങൾക്കിടയിൽ നിരവധി കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തു. ഇതിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. കെട്ടിടത്തിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.