ന്യൂഡല്‍ഹി :ഡല്‍ഹി സര്‍ക്കാരിന്‍റെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മൊഹല്ല ക്ലിനിക്കുകളില്‍ നിന്നും നല്‍കിയ കഫ് സിറപ്പ് ( ഡെക്സ്ട്രോമെതോര്‍ഫന്‍) കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചെന്ന് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്‍റെ(ഡി.ജി.എച്ച്.എസ്) അന്വേഷണ റിപ്പോര്‍ട്ട്. കഫ് സിറപ്പ് കഴിച്ച 16 കുട്ടികളെയാണ് കലാവതി സരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് കുട്ടികള്‍ മരിച്ചെന്നാണ് ഡി.ജി.എച്ച്.എസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.
കുട്ടികള്‍ക്ക് വേണ്ടിയുള്ള ആശുപത്രിയായ കലാവതി സരണ്‍ ആശുപത്രിയില്‍ 16 കുട്ടികള്‍ ഡെക്സ്ട്രോമെതോര്‍ഫന്‍ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു. ഇതില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ഈ കുട്ടികള്‍ക്ക് ഡെക്സ്ട്രോമെതോര്‍ഫന്‍ നിര്‍ദേശിച്ചത് ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന മൊഹല്ല ക്ലിനിക്കുകളാണ്. കുട്ടികള്‍ക്ക് ഡെക്സ്ട്രോമെതോര്‍ഫന്‍ നല്‍കാന്‍ പാടില്ല. ഈ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ചത് ഒമേഗ ഫാര്‍മ്മസ്യൂട്ടിക്കല്‍സാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ALSO READ:ശൈത്യകാലത്ത് ഹൃദയാഘാതം വര്‍ധിക്കുന്നതിന്‍റെ കാരണങ്ങള്‍