ആന്ധ്രാപ്രദേശിൽ ബോട്ടിന് തീപിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക് - ബോട്ടിന് തീപിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു
ബോട്ടിൽ ഡീസൽ നിറക്കുന്നതിനിടെ തീപിടിക്കുകയുമായിരുന്നു
ആന്ധ്രാപ്രദേശിൽ ബോട്ടിന് തീപിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു
അമരാവതി:ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കകിനട തുറമുഖത്ത് ബോട്ടിന് തീപിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഡീസൽ നിറക്കുന്നതിനിടെ ബോട്ടിൽ ഡീസൽ തെറിച്ച് വീഴുകയും തീപിടിക്കുകയുമായിരുന്നു. ഒരു മത്സ്യത്തൊഴിലാളി വെള്ളത്തിൽ ചാടി സഹായത്തിനായി അഭ്യർഥിച്ചു. തുടർന്ന് കാക്കിനട തുറമുഖ പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.