അതിർത്തിയിൽ നുഴഞ്ഞുകയറ്റം; സൈന്യം മൂന്ന് ഭീകരരെ വധിച്ചു
2021ൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആദ്യത്തെ വെടിനിർത്തൽ ലംഘനമാണിത്.
അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു; നാല് സൈനികർക്ക് പരിക്കേറ്റു
ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അതേസമയം പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേറ്റു. അഖ്‌നൂരിലെ ഖൂർ പ്രദേശത്തെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. 2021ൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആദ്യത്തെ വെടിനിർത്തൽ ലംഘനമാണിത്.