ഹൈദരാബാദിൽ 16 കിലോ കഞ്ചാവ് പിടികൂടി - ഹൈദരാബാദിൽ കഞ്ചാവ് പിടികൂടി
മൂന്ന് പേര്‍ അറസ്റ്റില്‍
![ഹൈദരാബാദിൽ 16 കിലോ കഞ്ചാവ് പിടികൂടി Ganja in Hyderabad Ganja seized in Hyderabad narcotic crimes hyderabad ഹൈദരാബാദ് കഞ്ചാവ് കേസ് ഹൈദരാബാദിൽ കഞ്ചാവ് പിടികൂടി ഹൈദരാബാദ് മയക്കുമരുന്ന് കേസ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10794697-276-10794697-1614371882320.jpg)
16 കിലോഗ്രാം കഞ്ചാവുമായി ഹൈദരാബാദിൽ 3 പേർ പിടിയിൽ
ഹൈദരാബാദ്:16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്‌ത് ഹൈദരാബാദ് പൊലീസ്. വികാസ് ജാദവ്, എൻ മണികാന്ത, കെ സതീഷ് എന്നിവരാണ് പിടിയിലായത്. രണ്ട് ബൈക്കുകൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളായ സത്യ വിഷ്‌ണു, ആനന്ദ് എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വികാസ് ഇതിന് മുൻപും മയക്ക് മരുന്ന് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്നും ജയിലിൽ ആയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിചേർത്തു.
Last Updated : Feb 27, 2021, 6:17 AM IST