ബെംഗളൂരു: വ്യാജ ഇന്ത്യൻ കറൻസി കൈവശം വച്ചതിന് മൂന്ന് പേരെ ആറ് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രത്യേക കോടതിയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. മുഹമ്മദ് സഞ്ജാദ് അലി, എം ജി രാജു, അബ്ദുൽ കദിർ എന്നിവർക്കാണ് ആറ് വർഷം തടവ് ശിക്ഷയും 20,000 രൂപ പിഴയും വിധിച്ചത്.
വ്യാജ ഇന്ത്യൻ കറൻസി; മൂന്ന് പേരെ ആറ് വർഷം തടവ് ശിക്ഷക്ക് വിധിച്ചു
മുഹമ്മദ് സഞ്ജാദ് അലി, എം ജി രാജു, അബ്ദുൽ കദിർ എന്നിവർക്കാണ് ആറ് വർഷം തടവ് ശിക്ഷയും 20,000 രൂപ പിഴയും വിധിച്ചത്.
ഗംഗാധർ രാമപ്പ കൊൽക്കർ, വനിത കർണാടകയിൽ നിന്നുള്ള വിജയ്, പശ്ചിമ ബംഗാളിലെ മാൽഡയിൽ നിന്നുള്ള സാബിറുദ്ദീൻ, എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. നാല് പ്രതികൾക്കെതിരെയും വിചാരണ തുടരുമെന്ന് എൻഐഎ അറിയിച്ചു. 2018 ആഗസ്റ്റ് ഏഴിനാണ് ഇവർക്കെതിരെ കേസ് എടുത്തത്. ബെംഗളൂരുവിലെ മദനനായകനഹള്ളിയിൽ 2,000 രൂപയുടെ മൂല്യത്തിൽ 6.84 ലക്ഷം വ്യാജ കറൻസി നോട്ടുകളുമായിട്ടാണ് ഇവർ പിടിയിലാകുന്നത്. അറസ്റ്റിലായി ഒരു മാസത്തിനുശേഷം എൻഐഎ അന്വേഷണം ഏറ്റെടുത്തു. സംഭവത്തിൽ ജാഹിറുദ്ദീൻ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്നും എൻഐഎ അറിയിച്ചു.