ലക്‌നൗ: കാത്തിരിപ്പിനൊടുവിൽ മൂന്ന് അടി ഉയരമുള്ള അസീം മൻസൂരി തന്‍റെ വധുവിനെ കണ്ടെത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ മൊഹല്ല നിവാസിയായ അസീം മൻസൂരിയാണ്(26) തനിക്ക് ചേർന്ന പങ്കാളിയെ തേടി വനിതാ പൊലീസ് സ്റ്റേഷനെ സമീപിച്ചത്. മൂന്ന് അടി രണ്ട് ഇഞ്ച് ഉയരമുള്ള തനിക്ക് ചേർന്ന വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യർഥിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സന്തോഷകരമായ വലിയ ജീവിതത്തിലേക്ക് 'കുഞ്ഞ്' അസീം മൻസൂരി - കല്ല്യാണം
റെഹാനയാണ്(25) അസീമിന്‍റെ വധു. രണ്ടര അടി ഉയരമാണ് റെഹാനയ്ക്ക്
3-feet-tall Azeem Mansoori finally finds bride
ഇത് കാണാനിടയായ വധുവിന്‍റെ കുടുംബത്തിലെ സഹായി അസീമിന്‍റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. ഗാസിയാബാദിലെ റെഹാനയാണ്(25) അസീമിന്‍റെ വധു. രണ്ടര അടി ഉയരമാണ് റെഹാനയ്ക്ക്. ഇരു കുടുംബങ്ങളും വളരെ സന്തോഷത്തിലാണ് വിവാഹത്തിന് ഒരുങ്ങുന്നത്.
Last Updated : Mar 20, 2021, 12:00 PM IST