ലഖ്‌നൗ:ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. ആസിഫ് (19), നാസിർ (22), ആസിഫ് (20) എന്നിവരാണ് മരിച്ചത്. മൂവരും ദീപൂർ നിവാസികളാണ്. കുളിക്കാനായി പുറപ്പെട്ട മൂന്ന് പേരും വീടുകളിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പുഴയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി അയച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
യുപിയിൽ 3 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു - യുപിയിൽ യുവാക്കൾ മുങ്ങി മരിച്ചു
ഏറെ സമയം കഴിഞ്ഞും വീടുകളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെയും മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തത്.
![യുപിയിൽ 3 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു drown while taking bath drown to death news drown to death in UP യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു യുപിയിൽ യുവാക്കൾ മുങ്ങി മരിച്ചു മുങ്ങി മരണ വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12041925-261-12041925-1623017516906.jpg)
യുപിയിൽ 3 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു