നേപ്പാള്‍ സൈന്യത്തിന് 3.48 ലക്ഷം കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു - covid vaccine news
സെറത്തില്‍ വികസിപ്പിച്ച വാക്‌സിനാണ് വിതരണം ചെയ്‌തതെന്ന് ഇന്ത്യന്‍ സൈനിക വക്‌താവ്
![നേപ്പാള്‍ സൈന്യത്തിന് 3.48 ലക്ഷം കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു കൊവിഡ് വാക്‌സിന്‍ വാര്‍ത്ത നേപ്പാളില്‍ വാക്‌സിന്‍ വാര്‍ത്ത covid vaccine news vaccine in nepal news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11196791-thumbnail-3x2-adfasfasdfddf.jpg)
ന്യൂഡല്‍ഹി;അയല്‍ രാജ്യമായ നേപ്പാളുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യ ഒരു ലക്ഷം കൊവിഡ് വാക്‌സിനുകള്‍ നേപ്പാള്‍ സൈന്യത്തിന് കൈമാറി. സെറത്തില്‍ വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിനുകളാണ് പ്രത്യേക വിമാനത്തില്‍ നേപ്പാളില്‍ എത്തിച്ചത്. ഇന്ത്യന്‍ സൈനിക വക്‌താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഔപചാരിക കൈമാറ്റ ചടങ്ങ് വരും ദിവസങ്ങളില്‍ നടക്കും. കൊവാക്‌സിന്‍ മുന്നേറ്റത്തിന്‍റെ ഭാഗമായി നേപ്പാള്‍ 3,48,000 വാക്‌സിന്‍ ഈ മാസം ആദ്യം ഇന്ത്യയില്‍ നിന്നും സ്വീകരിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ മൊത്തം ജനസംഖ്യയുടെ എഴുപത് ശതമാനം പേര്‍ക്ക് കൊവിഡ് പ്രതിരോധം നല്‍കാനാണ് നേപ്പാള്‍ സര്‍ക്കാരിന്‍റെ ശ്രമം. നിലവില്‍ 1.6 ദശലക്ഷം പേര്‍ക്ക് നേപ്പാളില്‍ വാക്‌സിന്‍ വിതരണം ചെയ്‌തു.