ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ആറ് വയസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു. ഉത്തരകാഷി ജില്ലയിലെ മണ്ടോ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ച മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മധുരി (42), റിതു (38) ഇഷു (6) എന്നിവരാണ് മരിച്ചത്. നാല് പേരെ കാണാതായിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു - മേഘവിസ്‌ഫോടനം
ഉത്തരകാഷി ജില്ലയിലെ മണ്ടോ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം
സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. മണ്ടോ ഗ്രാമത്തിലെ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നിരവധി വീടുകളെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഇവിടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മേഖലയില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.
also read:ഉത്തരാഖണ്ഡില്‍ കനത്ത മഴ ; മണ്ണിടിച്ചിലിൽ രണ്ട് മരണം