അമരാവതി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ വാഹനാപകടം. 3 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. നന്ദിഗാമ ക്രോസ്‌റോഡിന് സമീപം എതിർദിശയിൽ വന്ന കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ വാഹനാപകടം; മൂന്ന് മരണം - വാഹനാപകടം
നന്ദിഗാമ ക്രോസ്‌റോഡിന് സമീപം എതിർദിശയിൽ വന്ന കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ വാഹനാപകടം: 3 മരണം
12 പേരടങ്ങുന്ന തൊഴിലാളി സംഘം മുപ്പല്ല മണ്ഡലത്തിലെ മഡാല ഗ്രാമത്തിൽ നിന്ന് തക്കല്ലപ്പാട് ഗ്രാമത്തിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. കാര്‍ ഓടിച്ചയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഗുണ്ടൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.