ന്യൂഡൽഹി:മോഷണക്കേസിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ ഡൽഹിയിൽ പിടിയിൽ. മുഹമ്മദ് കൈറൂൾ അലിയാസ് അർമൻ(46),മുഹമ്മദ് സാദിക്ക് ഷെയ്‌ക്ക്(29),മൊന്‍റു മുല്ല(30) എന്നിവരാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ കവിനഗറിൽ മോഷണം നടത്തിയ കേസിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇത് കൂടാതെ 18 പിടിച്ചുപറിക്കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
മോഷണക്കേസിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ - dacoity case
ഗാസിയാബാദിലെ കവിനഗറിൽ മോഷണം നടത്തിയ കേസിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തത്
![മോഷണക്കേസിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ മോഷണം മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ 3 Bangladeshi nationals dacoity case ന്യൂഡൽഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10897208-776-10897208-1615031160147.jpg)
മോഷണക്കേസിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ
കവിനഗറിലെ വീട്ടിൽ ഫെബ്രുവരി 28നാണ് പ്രതികൾ മോഷണം നടത്തിയത്. തോക്കു ചൂണ്ടി കുടുബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിന് ശേഷം വില പിടിപ്പുള്ള വസ്‌തുക്കൾ കവരുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് നിരവധി സ്വർണവും വെള്ളിയും വിലകൂടിക വാച്ചുകളും പൊലീസ് കണ്ടെത്തി.