ഭോപ്പാല്‍: കൊവിഡ് രോഗികള്‍ക്ക് അനധികൃതമായി കരിഞ്ചന്ത വഴി ആന്‍റി വൈറൽ മരുന്നായ റെംഡെസിവിർ വിതരണം ചെയ്ത മൂന്നു പേരെ ഇന്‍ഡോര്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് പന്ത്രണ്ട് 'എക്‌സ്‌പോർട്ട് പ്രിന്റഡ്' റെംഡെസിവിർ ഡോസുകലള്‍ കണ്ടെടുത്തു.
കരിഞ്ചന്ത വഴി റെംഡെസിവിർ വിതരണം: മൂന്ന് പേര്‍ അറസ്റ്റില്‍ - ആന്‍റി വൈറല്‍ മരുന്നാണ് റെംഡെസിവിർ
കൊവിഡ് രോഗികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിവരുന്ന ആന്‍റി വൈറല്‍ മരുന്നാണ് റെംഡെസിവിർ
![കരിഞ്ചന്ത വഴി റെംഡെസിവിർ വിതരണം: മൂന്ന് പേര്‍ അറസ്റ്റില്‍ Kanpur news Uttar Pradesh news Remdesivir Injection 3 arrested for black marketing of remedicivir injection UP black marketing of Remdesivir കരിഞ്ചന്ത വഴി റെംഡെസിവിർ വിതരണം: 3 പേര്‍ അറസ്റ്റില്‍ കരിഞ്ചന്ത വഴി റെംഡെസിവിർ വിതരണം 3 പേര്‍ അറസ്റ്റില്‍ റെംഡെസിവിർ ആന്‍റി വൈറല്‍ മരുന്നാണ് റെംഡെസിവിർ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11420778-221-11420778-1618548626680.jpg)
കൊവിഡ് രോഗികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിവരുന്ന ആന്‍റി വൈറല്‍ മരുന്നാണ് റെംഡെസിവിർ. ഒരു ഡോസിന് 20,000 രൂപ നിരക്കില്‍ അനധികൃതമായി വില്‍പ്പന നടത്തുന്നുണ്ടെന്ന വാര്‍ത്ത ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്‌ടിഎഫ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്യുന്നത്. പ്രതികളിലൊരാളായ രാജേഷ് പടിദാർ മെഡിക്കല്‍ റപ്രസെന്‍റേറ്റീവും, രണ്ടാമനായ അനുരാഗ് സിസോദിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുമാണ്. നിലവില്‍ ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. അന്വേഷണത്തിനിടെ മരുന്നുകള്‍ വാങ്ങിയത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണെന്ന് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം 400 വ്യാജ റെംഡെസിവിർ ഇന്‍ജക്ഷനുകള്‍ വിതരണം ചെയ്ത ഒരാളെ ഇന്‍ഡോര്‍ ക്രംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് കേസുകല്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്‍ഡോറില്‍ റെംഡെസിവിർ ഇന്‍ജക്ഷനുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. ഈ അവസ്ഥ മുതലാക്കിയാണ് കരിഞ്ചന്ത വ്യാപാരങ്ങള്‍ ശക്തിയാര്‍ജിക്കുന്നത്.