ബംഗളൂരു: പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർഥിനി അപ്പാർട്ട്‌മെന്‍റിന്‍റെ പത്താം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ഹൈഗ്രൗണ്ട്സ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ സഞ്ജയ് നഗർ സ്വദേശിയായ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്‌തത്.
ബംഗളൂരുവിൽ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർഥിനി പത്താം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു - death
മരണ കാരണം വ്യക്തമല്ലന്ന് പൊലിസ്. വീഴ്‌ചയിൽ ഗുരുതരമായ രക്തസ്രാവമുണ്ടായി.
ചാലൂക്യ സർക്കിളിലെ എച്ച്‌പി അപ്പാർട്ട്‌മെന്‍റിന്‍റെ പത്താം നിലയിൽ നിന്ന് ചാടിയ പെൺകുട്ടി ഗ്രൗണ്ടിൽ പാർക്ക് ചെയ്‌ത കാറിലേക്ക് വന്നു പതിച്ചു. വീഴ്‌ചയിൽ രക്തസ്രാവമുണ്ടായി തൽക്ഷണം മരിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. മരിച്ച പെൺകുട്ടിയുടെ പിതാവ് അരവിന്ദ് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറും അമ്മ തേജു കൗശിക് വീട്ടമ്മയുമാണെന്നാണു വിവരം.
'ഞായറാഴ്ച ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച പെൺകുട്ടി അപ്പാർട്ട്മെന്‍റിൽ ചുറ്റിക്കറങ്ങുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ തെരഞ്ഞെടുത്ത എച്ച്പി അപ്പാർട്ടുമെന്‍റിലല്ല അവളുടെ കുടുംബം താമസിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് തൊട്ടടുത്തുള്ള മറ്റൊരു അപ്പാർട്ട്‌മെന്‍റിൽ കയറാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റിക്കാർ അകത്തേക്ക് കടത്തിയില്ലെന്നും വിവരമുണ്ട്. ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്,' പൊലിസ് അറിയിച്ചു. സംഭവത്തിൽ ഹൈഗ്രൗണ്ട്സ് പൊലിസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.