ഹൈദരാബാദ്:തെലങ്കാനയിൽ 293 പേർക്ക് കൂടി കൊവിഡ്. 535 പേർ രോഗമുക്തി നേടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,87,108 ആയി. ഇതിൽ 5,571 പേർ നിലവിൽ ചികിത്സയിലാണ്. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1,546 ആയി. 2,59,991 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 26,590 സാമ്പിളുകൾ പരിശോധിച്ചു.
തെലങ്കാനയിൽ 293 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം
തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 535 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 5,571 പേർ നിലവിൽ ചികിത്സയിലാണ്.
തെലങ്കാനയിൽ 293 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം
അതേസമയം രാജ്യത്ത് 19,078 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 1,03,05,788 ആയി. ഇന്ത്യയിലെ സജീവമായ കേസുകളുടെ എണ്ണം 2,50,183 ആണ്. 224 മരണങ്ങളും രേഖപ്പെടുത്തിയതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,49,218 ആയി. ഇതുവരെ 99,06,387 പേർ രോഗമുക്തി നേടി.