ലഖ്‌നൗ:ഉത്തരാഖണ്ഡിലെ ചമോലിയിൽ ഫെബ്രവരി 28നുണ്ടായ ഹിമപാതത്തിൽ കാണാതായ 28 പേരെ മരണമടഞ്ഞതായി പ്രഖ്യാപിച്ചു. തപോവൻ-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളാണ് ഹിമപാതത്തിൽ കാണാതായത്.
ഇതുപ്രകാരം വിവിധ പദ്ധതികളിലുൾപ്പെടുത്തി മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. ദേശീയ താപവൈദ്യുതി കോർപ്പറേഷനിൽ നിന്ന് 20 ലക്ഷം രൂപ, ഉത്തരാഖണ്ഡ് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ, ഉത്തരാഖണ്ഡ് സർക്കാരിന്‍റെ ഗുണഭോക്തൃ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ, ഉത്തർപ്രദേശ് സർക്കാരിൽ നിന്നും കേന്ദ്രത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം എന്നീ കണക്കിൽ മരണമടഞ്ഞ തൊഴിലാളികളുടെ അടുത്ത ബന്ധുവിന് 29 ലക്ഷം രൂപ ലഭിക്കും.