ന്യൂഡല്‍ഹി :27 ആഴ്‌ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയ വിധവയുടെ ഹര്‍ജിയില്‍ വിധി ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്. യുവതി കടുത്ത വിഷാദരോഗിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി വച്ചത് (27week foetus abortion). പുതിയ വിധിപ്രഖ്യാനം ഇന്ന് നടത്തുമെന്നാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിട്ടുള്ളത്.
പരാതിക്കാരി ആശുപത്രിയിലാണെന്ന കാര്യം അവരുടെ അഭിഭാഷകനും ഡോക്‌ടര്‍ അമിത് ഷാ മിശ്രയും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗര്‍ഭം തുടരുന്നത് സ്ത്രീയുടെ സ്വകാര്യ അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമാണെന്നും ഡോക്‌ടര്‍ മിശ്ര ചൂണ്ടിക്കാട്ടി (Delhi high court).
ഗര്‍ഭിണിയുടെ മാനസിക നില പരിശോധിക്കാന്‍ ഡിസംബര്‍ 30ന് കോടതിയുടെ അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എയിംസിലെ ഡോക്‌ടര്‍മാര്‍ പരിശോധിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇവര്‍ കടുത്ത വിഷാദരോഗിയാണെന്നും ആത്മഹത്യ പ്രവണതയുണ്ടെന്നും പരിശോധിച്ച ഡോക്‌ടര്‍മാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഗര്‍ഭം തുടരുന്നത് അപകടമാണെന്നും ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സ്ത്രീ എയിംസിസിലെ മാനസികാരോഗ്യ വാര്‍ഡില്‍ ചികിത്സയിലാണ് (widow depression).
ചില പ്രത്യേക സാഹചര്യങ്ങളില്‍ 24 ആഴ്‌ചയില്‍ കൂടുതല്‍ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ഗര്‍ഭച്ഛിദ്ര ഭേദഗതി നിയമം അനുവാദം നല്‍കുന്നുണ്ട്. നേരത്തെ ഗര്‍ഭച്ഛിദ്ര നിയമപ്രകാരം 20 ആഴ്‌ചയില്‍ കൂടുതല്‍ ഭ്രൂണത്തിന് വളര്‍ച്ചയുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി ഉണ്ടായിരുന്നില്ല. പിന്നീട് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് 24 ആഴ്‌ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കാന്‍ തുടങ്ങിയത്. അമ്മയുടെ മാനസിക ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ അനുമതി നല്‍കുക.
Also Read: 900 ത്തോളം നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രങ്ങള്‍, ഡോക്‌ടറും ലാബ് ടെക്‌നീഷ്യനും അറസ്റ്റില്‍