പട്‌ന : ബിഹാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ 24 മണിക്കൂറിനിടെ 26 പേര്‍ മരിച്ചു. റോഹ്താസ് ജില്ലയില്‍ നിന്നുള്ള 10 പേര്‍, ജെഹാനാബാദ്, ബക്‌സര്‍, ജമുയി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ബങ്ക, ബയ, ഭഗല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ഔറംഗാബാദില്‍ ഒരാളുമാണ് മരിച്ചത്.
Lightning in Bihar | ഇടിമിന്നല്‍ ദുരന്തം : ബിഹാറില്‍ 24 മണിക്കൂറിനിടെ 26 മരണം
ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത് 26 പേര്‍. ഇടിമിന്നലേറ്റവരില്‍ കര്‍ഷകരും. അനുശോചനമറിയിച്ച് മുഖ്യമന്ത്രി
ബിഹാറില്‍ 24 മണിക്കൂറിനിടെ 26 മരണം
സംസ്ഥാനത്ത് അടുത്ത ഏതാനും ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് അദ്ദേഹം 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.