അമരാവതി: പശ്ചിമ ഗോദാവരിയിലെ എലൂരുവിനടുത്തുള്ള ദേശീയപാതയിൽ നിന്ന് അനധികൃതമായി കടത്തിയ 25 ടൺ റേഷൻ അരി പൊലീസ് പിടിച്ചെടുത്തു. കൃഷ്ണയിലെ നുസിവിഡുവിൽ നിന്ന് കിഴക്കൻ ഗോദാവരിയിലെ മണ്ഡപേട്ടയിലേക്ക് കൊണ്ടു പോകുകയായിരുന്ന അരിയാണ് പൊലീസ് പിടികൂടിയത്.
ബുധനാഴ്‌ച രാത്രി അരി കടത്തുന്നുണ്ടെന്ന് എലൂറു വിജിലൻസ് എസ്‌പി വരദരാജുലുവിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 25 ടൺ അരി പിടികൂടിയതെന്ന് വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ വിൽസൺ പറഞ്ഞു.
ALSO READ:സ്‌പുട്‌നിക് വി വാക്‌സിൻ നൽകാൻ ഇനി ഫോർട്ടിസ് ഹെൽത്ത്കെയറും
വരദരാജുലുവിന്‍റെ നിർദേശ പ്രകാരം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ പ്രമോദ് കുമാറിനൊപ്പം ദേശീയപാതയിലെ വാഹനങ്ങൾ പരിശോധിക്കാൻ തുടങ്ങി. ഇന്ന് പുലർച്ചെ 4 മണിയോടെ രണ്ട് ലോറികളിൽ നിന്ന് 25 ടൺ അരി കണ്ടെത്തുകയായിരുന്നു, വിൽസൺ കൂട്ടിച്ചേർത്തു.
ലോഡിന്‍റെ ഉടമ സഞ്ജല ചക്രധാര റാവു മണ്ഡപേട്ടയിൽ അനധികൃത വിൽപ്പന നടത്താനായി നുസിവിഡുവിൽ നിന്ന് അരി വാങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെയും രണ്ട് ലോറി ഡ്രൈവർമാർക്കെതിരെയും പൊലീസ് കേസ് ഫയൽ ചെയ്തതിട്ടുണ്ട്.