ന്യൂഡൽഹി: രാജ്യത്ത് 24,882 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,13,33,728 ആയി. 24 മണിക്കൂറിനുള്ളിൽ 140 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,58,446 ആയി. 1,09,73,260 പേർ രോഗമുക്തരായി.
ഇന്ത്യയിൽ 24,882 പേർക്ക് കൂടി കൊവിഡ് - recovery rate
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2,02,022 ആണ്.
ഇന്ത്യയിൽ 24,882 പേർക്ക് കൂടി കൊവിഡ്
നിലവിൽ രാജ്യത്ത് 2,02,022 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 96.82 ആണ്. രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 2,82,18,457 ആയി. മഹാരാഷ്‌ട്രയാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം. 15,817 പേർക്കാണ് പുതിയതായി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.