ന്യൂഡൽഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ അംഗീകാരമില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാൻ. രണ്ട് സര്‍വകലാശാലകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് യുജിസി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. കേരളത്തില്‍ ഒരു സർവകലാശാലയാണ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും അധികം വ്യാജ സര്‍വകലാശാലകള്‍ ഉള്ളത്. എട്ടെണ്ണം.
രാജ്യത്ത് അംഗീകാരമില്ലാത്ത 24 സര്‍വകലാശാലകള്‍, കേരളത്തില്‍ ഒരു വ്യാജൻ - fake universities in india
ഉത്തര്‍പ്രദേശിലാണ് ഏറ്റവും അധികം വ്യാജ സര്‍വകലാശാലകള്‍ ഉള്ളത്. ഡൽഹിയിൽ ഏഴു വ്യാജ സര്‍വകലാശാലകള്‍ പ്രവർത്തിക്കുന്നതായും യുജിസി കണ്ടെത്തിയിട്ടുണ്ട്
ഡൽഹിയിൽ ഏഴു വ്യാജ സര്‍വകലാശാലകളാണുള്ളത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും രണ്ട് വ്യാജ സര്‍വകലാശാലകള്‍ ഉള്ളതായും യുജിസിയുടെ റിപ്പോർട്ടില്‍ പറയുന്നു. സെൻ്റ് ജോൺസ് യൂണിവേഴ്‌സിറ്റി എന്ന പേരിൽ കേരളത്തിലും ഒരു വ്യാജ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതായി യുജിസി കണ്ടെത്തിയിട്ടുണ്ട്.കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സര്‍വകലാശാലകളും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നു.
ഉത്തര്‍പ്രദേശിലെ ഭാരതീയ ശിക്ഷ പരിഷത്ത്, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍റ് മാനേജ്മെന്‍റ് എന്നീ സ്ഥാപനങ്ങളാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അതിവേഗം നടപടിയെടുക്കുമെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാൻ അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും നോട്ടീസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.