കേരളം

kerala

ETV Bharat / bharat

'പ്രസ്ഥാനത്തോട് വിയോജിപ്പ്'; ഛത്തീസ്‌ഗഡില്‍ 24 നക്‌സലുകള്‍ കീഴടങ്ങി

ചത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലാണ് നക്‌സലുകള്‍ പൊലീസിന് മുന്‍പാകെ കീഴടങ്ങി യത്

Sukma Chhattisgarh  Naxals surrender  Sukma  ചത്തീസ്‌ഡ്  നക്‌സലുകള്‍
'പ്രസ്ഥാനത്തോട് വിയോജിപ്പ്'; ചത്തീസ്‌ഡഡില്‍ 24 നക്‌സലുകള്‍ പൊലീസില്‍ കീഴടങ്ങി

By

Published : Sep 27, 2021, 10:49 PM IST

സുക്‌മ :പതിനേഴ് പുരുഷന്മാരും ഏഴ് സ്ത്രീകളും അടങ്ങുന്ന നക്‌സല്‍ സംഘം പൊലീസിന് മുന്‍പാകെ കീഴടങ്ങി. ചത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലാണ് സംഭവം. കിസ്‌താരം മേഖലയിൽ സജീവമായിരുന്ന നക്‌സലുകള്‍ പ്രസ്ഥാനത്തോടുള്ള വിയോജിപ്പുകൊണ്ടാണ് കീഴടങ്ങിയതെന്ന് പൊലീസ് അറിയിച്ചു.

ALSO READ:നിലംപരിശായി മൂന്ന് നില കെട്ടിടം ; ഉടമക്കെതിരെ എഫ്‌ഐആർ

മിലിഷ്യ ഡെപ്യൂട്ടി കമാൻഡർ എന്ന പദവി വഹിച്ച്, കരിഗം ഡാം പ്രദേശത്ത് സജീവമായിരുന്ന മുച്ചാകി ഹുന്‍ഗയും ഇതില്‍ ഉള്‍പ്പെട്ടതായി സുക്‌മ പൊലീസ് സൂപ്രണ്ട് സുനിൽ ശർമ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ കീഴടങ്ങൽ, പുനരധിവാസ നയപ്രകാരം ഇവര്‍ക്ക് സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details