ഷിംല: ഹിമാചൽ പ്രദേശിൽ 2,073 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 86,138 ആയി. 24 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതുവരെ സംസ്ഥാനത്ത് 1,291 പേരാണ് മരിച്ചത്. കാൻഗ്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത്.
ഹിമാചൽ പ്രദേശിൽ 2,073 പേർക്ക് കൂടി കൊവിഡ് ; 24 മരണം
877 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 71,396 ആയി.
24 deaths, 2,073 fresh virus cases in Himachal Pradesh
Also Read:രാജ്യത്ത് 24 മണിക്കൂറിനിടെ 3.4 ലക്ഷം കൊവിഡ് രോഗികള്‍; 2500 കടന്ന് മരണം
എട്ട് പേരാണ് കാൻഗ്രയിൽ ഒരു ദിവസം കൊണ്ട് മരണപ്പെട്ടത്. ഹാമിർപൂരിൽ അഞ്ച്, മണ്ഡിലയിൽ മൂന്ന്, ഷിംല,സോളൻ, ചമ്പ എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും കൊവിഡ് മൂലം മരിച്ചു. സംസ്ഥാനത്തെ ആകെ സജീവ കേസുകളുടെ എണ്ണം 13,411 ആണ്. 877 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 71,396 ആയി.