ജാർഖണ്ഡിൽ 230 പേർക്ക് കൂടി കൊവിഡ് - ജാർഖണ്ഡ് കൊവിഡ് മരണം
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,06,972
റാഞ്ചി: ജാർഖണ്ഡിൽ 230 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,06,972 ആയി ഉയർന്നു. മൂന്ന് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 937 ആയി. റാഞ്ചിയിൽ 66, ഈസ്റ്റ് സിംഗ്ഭുങിൽ 33, ബൊക്കാരോയിൽ 30 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കേസുകൾ. ധൻബാദ്, ബൊക്കാരോ, ഈസ്റ്റ് സിംഗ്ഭും എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്‌തു. 2,600 പേർ ചികിത്സയിൽ തുടരുമ്പോൾ 1,03,435 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 18,543 സാമ്പിളുകൾ പരിശോധിച്ചു.