ബരൂച്ച് കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 23 പേർക്ക് പരിക്ക് - Blast in Bharuch
സ്ഫോടനത്തെത്തുടർന്ന് ദാദെഡ, ഫുൾവാഡി, കാൾസാഡി ഉൾപ്പെടെയുള്ള സമീപ ഗ്രാമങ്ങളിലെ വീടുകൾക്ക് ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ബരൂച്ച് കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം
ഗാന്ധിനഗർ: ഗുജറാത്തിലെ ബരൂച്ച് കെമിക്കൽ ഫാക്ടറിയിൽ ചൊവ്വാഴ്ച ഉണ്ടായ സ്ഫോടനത്തിൽ 23 പേർക്ക് പരിക്കേറ്റു. ജഗദിയയിലെ യുപിഎൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ അങ്കലേശ്വർ, വഡോദര എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടർന്ന് ദാദെഡ, ഫുൾവാഡി, കാൾസാഡി ഉൾപ്പെടെയുള്ള സമീപ ഗ്രാമങ്ങളിലെ വീടുകൾക്ക് ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് അഗ്നിശമന സേനയെയും രക്ഷാപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്.