കേരളം

kerala

ETV Bharat / bharat

എഴുതി... എഴുതി... 22-ാം വയസില്‍ സോളിഹ ഇന്ത്യാസ് വേള്‍ഡ് റെക്കോ‍ഡില്‍ - സോളിഹ ഷബീർ

15 വയസുള്ളപ്പോള്‍ എഴുത്ത് തുടങ്ങിയ സോളിഹ തന്‍റെ അധ്യാപികയുടെ സഹായത്തോടെ ആദ്യ കവിത പൂര്‍ത്തിയാക്കുകയായിരുന്നു.

22-year-old J-K author Soliha Shabir adds her name in India's World Records  22-year-old J-K author  Soliha Shabir  India's World Records  Soliha Shabir adds her name in India's World Records  ഇന്ത്യാസ് വേള്‍ഡ് റെക്കോര്‍ഡ്  സോളിഹ ഷബീർ  ജമ്മു കശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി
ഇന്ത്യാസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി 22 കാരിയായ കശ്മീരി എഴുത്തുകാരി

By

Published : Apr 7, 2021, 1:16 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയായി ഇന്ത്യാസ് വേള്‍ഡ് റെക്കോ‍ഡില്‍ ഇടം നേടി ശ്രീനഗറിലെ ഡാൽഗേറ്റ് നിവാസിയായ സോളിഹ ഷബീർ.

ഹബ്ബ ഖാറ്റൂണിന്‍റെ കവിതകളെ പുനരാവിഷ്കരിച്ച കവിതയ്ക്കാണ് സോളിഹയ്ക്ക് പുരസ്കാരം ലഭിച്ചത്. 22 കാരിയായ സോളിഹ ഷബീർ ഇതുവരെ മൂന്ന് പുസ്തകങ്ങളാണ് എഴുതിയിരിക്കുന്നത്. ഇന്‍ ദ ലോണ്‍ ഓഫ് ഡാര്‍ക്ക്, ഒബ്സൊലേറ്റ് ദ പോയം മാര്‍ക്കറ്റ്, ദ ഹാര്‍ട്ട് ഓഫ് ഹബ്ബ ഖാറ്റൂണ്‍ എന്നിവയാണ് സോളിഹ എഴുതിയ പുസ്തകങ്ങള്‍. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയതിനൊപ്പം എഴുത്തിലും ശ്രദ്ധ ചെലുത്തുകയായിരുന്നു സോളിഹ.

15 വയസുള്ളപ്പോള്‍ എഴുത്ത് തുടങ്ങിയ സോളിഹ തന്‍റെ അധ്യാപികയുടെ സഹായത്തോടെ ആദ്യ കവിത പൂര്‍ത്തിയാക്കുകയായിരുന്നു. വീട്ടുകാരില്‍ നിന്നും ആദ്യമൊന്നും പിന്തുണ ലഭിട്ടില്ലെങ്കിലും കുട്ടിയുടെ താല്പര്യവും കഠിനാധ്വാനവും കണ്ട മാതാപിതാക്കള്‍ പിന്നീട് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു.

ABOUT THE AUTHOR

...view details