മുംബൈ:മഹാരാഷ്ട്രയില്‍ 22കൊവിഡ് രോഗികളുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോയത് ചാക്കില്‍ കുത്തിനിറച്ച്.. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബജോഗായിലെ ശ്മശാനത്തിലേക്കാണ് മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കൊണ്ടുപോയത്. മെഡിക്കൽ ഗതാഗത വാഹനങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്ന് ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടി. സ്വാമി രാമനന്ദ് തീർത്ത് റൂറൽ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണിവ.
ചാക്ക് കെട്ട് പോലെ കുത്തിനിറച്ച് 22 മൃതദേഹങ്ങള്‍: മഹാരാഷ്ട്രയില്‍ നിന്നും കരളലിയിക്കുന്ന കാഴ്ച - ചാക്ക് കെട്ട് പോലെ കുത്തിനിറച്ച് മൃതദേഹങ്ങള്‍
ആശുപത്രിയില്‍ രണ്ട് ആംബുലന്‍സ് മാത്രമാണുള്ളതെന്നും, അടിയന്തര സാഹചര്യം ആയതിനാലാവണം ഇങ്ങനെ സംഭവിച്ചതെന്നും മെഡിക്കൽ കോളേജ് ഡീൻ ഡോ ശിവാജി സുക്രെ ഇടിവി ഭാരതിനോട് പറഞ്ഞു

Also Read:ഡല്‍ഹി ശ്മശാനത്തിലെ പാര്‍ക്കിങ്ങില്‍ സംസ്കരിച്ചത് നൂറുകണക്കിന് മൃതദേഹങ്ങള്‍
ആശുപത്രിയില്‍ രണ്ട് ആംബുലന്‍സ് മാത്രമാണുള്ളതെന്നും, അടിയന്തര സാഹചര്യം ആയതിനാലാവണം ഇങ്ങനെ സംഭവിച്ചതെന്നും മെഡിക്കൽ കോളേജ് ഡീൻ ഡോ ശിവാജി സുക്രെ ഇടിവി ഭാരതിനോട് പറഞ്ഞു. കൊവിഡ് ഒന്നാം തരംഗത്തില്‍ ആശുപത്രിയില്‍ 5 ആംബുലന്‍സുകള്‍ ഉണ്ടായിരുന്നതായും പിന്നീട് 3 എണ്ണം പിന്‍വലിച്ചതിനാല്‍ 2 ആംബുലന്‍സ് വച്ചാണ് ആശുപത്രി രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി അധിക ആംബുലൻസുകൾ ആവശ്യപ്പെട്ട് മാർച്ച് 17ന് ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.