ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ഡേ പരേഡിൽ 2,155 എൻസിസി കേഡേറ്റുകൾ പങ്കെടുക്കുമെന്ന് ഡയറക്‌ടർ ജനറൽ ലെഫ്‌റ്റനന്‍റ് ജനറൽ ഗുർബിർപാൽ സിങ്. ഡൽഹിയിൽ ജനുവരി നാലിന് ക്യാമ്പ് ആരംഭിച്ചെന്നും ജനുവരി 28നാണ് ക്യാമ്പ് അവസാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈനായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ട്രെയിനിങ് ആരംഭിച്ചെന്നും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്നതോടെ ഫിസിക്കൽ ട്രെയിനിങ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പബ്ലിക് ഡേ പരേഡ്; 2,155 എൻസിസി കേഡേറ്റുകൾ പങ്കെടുക്കും - NCC's Republic Day camp
ഓൺലൈനായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ട്രെയിനിങ് ആരംഭിച്ചെന്ന് ഗുർബിർപാൽ സിങ്.
റിപ്പബ്ലിക് ഡേ പരേഡ്; 2,155 എൻസിസി കേഡേറ്റുകൾ പങ്കെടുക്കും
വ്യത്യസ്‌തമായ സ്‌ക്രീനിങ്ങിന് ശേഷമാണ് പരേഡിന് എൻസിസി കേഡറ്റുകളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമാണ് പരേഡിനുള്ള കേഡർമാരെ തെരഞ്ഞെടുത്തത്.