ലഖ്‌നൗ: വിവാഹ വാഗ്‌ദാനത്തെ തുടർന്ന് വഞ്ചിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടിൽ തൂങ്ങിമരിക്കാനായിരുന്നു പെൺകുട്ടി ശ്രമിച്ചത്. ഉത്തർ പ്രദേശിലെ ചിത്രകൂട്ട് ഗ്രാമത്തിൽ 21കാരിയായ പെൺകുട്ടിക്ക് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആത്മഹത്യകുറിപ്പിൽ പറയുന്നു. പീഡിപ്പിക്കപ്പെട്ടതിന്‍റെ പേരിൽ ഗ്രാമവാസികൾ അപമാനിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
ഉത്തർ പ്രദേശിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു - പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
ഉത്തർ പ്രദേശിലെ ചിത്രകൂട്ട് ഗ്രാമത്തിലാണ് 21കാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.
ഉത്തർ പ്രദേശിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
വിവാഹ വാഗ്‌ദാനം നൽകി സുരേന്ദ്ര ദുബെ വഞ്ചിച്ചുവെന്ന് പെൺകുട്ടി നവംബർ 13ന് പൊലീസിൽ പരാതി നൽകിയിരുന്നു. അതേ സമയം പെൺകുട്ടി അപകടനില തരണം ചെയ്‌തുവെന്ന് മർകുഡി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ രമേശ് ചന്ദ്ര പറഞ്ഞു. കേസിൽ പ്രതികൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.