ഭുവനേശ്വർ:ഒഡിഷയിലെ ഉഡാല ജയിലിൽ 21 വിചാരണ തടവുകാർക്ക് കൊവിഡ്. കൊവിഡ് സ്ഥിരീകരിച്ച തടവുകാർ ഐസൊലേഷനിലാണെന്നും അവർക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഉഡാല എൻഎസി എക്സിക്യൂട്ടീവ് ഓഫിസർ വിദ്യാധർ ദണ്ഡപത് പറഞ്ഞു. ആവശ്യമായി വന്നാൽ തടവുകാരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റുമെന്നും ദണ്ഡപത് അറിയിച്ചു.
ഒഡിഷയിൽ 21 വിചാരണ തടവുകാർക്ക് കൊവിഡ് - വിചാരണ തടവുകാർ
കൊവിഡ് സ്ഥിരീകരിച്ചവർ ഐസൊലേഷനിൽ
ഒഡിഷയിൽ 21 വിചാരണ തടവുകാർക്ക് കൊവിഡ്
അതേസമയം, ഒഡിഷയിൽ 10,031 പുതിയ കൊവിഡ് കേസുകളും 17 മരണങ്ങളും രജിസ്റ്റർ ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഒഡിഷയിലെ മരണസംഖ്യ 2,197 ആയി ഉയർന്നു.
കൂടുതൽ വായിക്കാൻ:വൃത്തിഹീനമായ സാഹചര്യത്തിൽ സ്വാബ് സ്റ്റിക്കുകൾ; വീഡിയോ പുറത്ത്