മുംബൈ: സംസ്ഥാനത്ത് 21 പേരില്‍ കൊവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പ് അറിയിച്ചു. 21 കേസുകളിൽ ഒമ്പത് കേസുകൾ രത്‌നഗിരിയിലെ ജൽഗാവിൽ നിന്നും ഏഴ് മുംബൈയിൽ നിന്നും പൽഘർ, സിന്ധുദുർഗ്, താനെ എന്നിവിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡെല്‍റ്റ പരിശോധനയ്‌ക്കായി ഓരോ ജില്ലയിൽ നിന്നും 100 സാമ്പിളുകളാണ് എടുക്കുന്നത്. സിഎസ്‌ഐആർ, എൻസിഡിസി, ഐജിഐബി എന്നിവരുടെ സഹകരണത്തോടെയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. മെയ് 15 മുതൽ ഇതുവരെയുള്ള 7,500 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 21 ഓളം ഡെൽറ്റ പ്ലസ് കേസുകൾ കണ്ടെത്തിയിട്ടുള്ളത്.