അമരാവതി:വീണ്ടും ഒരു ലോക്ക് ഡൗൺ നടപ്പാക്കിയാൽ സർക്കാരിന് ഉണ്ടാകുന്ന നഷ്ടത്തിന്‍റെ നാലിരട്ടി പൊതുജനങ്ങൾക്ക് നഷ്ടമുണ്ടാകുമെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം അവലോകനം ചെയ്യുന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ലോക്ക്ഡൗണില്‍ പൊതുജനങ്ങള്‍ക്ക് 80,000 കോടി നഷ്ടമുണ്ടായെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
കൊവിഡ് വ്യാപനം കണക്കിലെടുത്ത് വരും മാസങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി
കൊവിഡ് വ്യാപനം കണക്കിലെടുത്ത് വരും മാസങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. ലോക്ക്ഡൗണിൽ സർക്കാരിന് നഷ്ടപ്പെടുന്നത് ഒരു രൂപയാണെങ്കിൽ സാധാരണക്കാർക്ക് നാലു രൂപയാകും നഷ്ടപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ൽ നടപ്പാക്കിയ ലോക്ക് ഡൗണിൽ സർക്കാരിന് നഷ്‌ടമായത് 20,000 കോടി രൂപയാണ്. അതായത് പൊതുജനത്തിന് നഷ്‌ടമായത് 80,000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം ഇല്ലെന്നും ,320-340 മെട്രിക് ടൺ ഓക്സിജൻ ഉൽപാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.