കൊൽക്കത്ത: പ്രഭീർ മഹാതോ കൊലപാതകക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഛത്രധർ മഹാതോയെ രണ്ട് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച രാവിലെയാണ് ഛത്രധർ മഹാതോയെ എൻഐഎ അറസ്റ്റ് ചെയ്‌തത്. തുടർന്ന് ഇയാളെ കൊൽക്കത്തയിലെ ബാങ്ക്‌ഷാൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു.കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ വാദം അംഗീകരിച്ചാണ് കസ്റ്റഡിയില്‍ വിട്ടത്.
പ്രഭീർ മഹാതോ വധം:തൃണമൂല്‍ നേതാവ് എൻഐഎ കസ്റ്റഡിയിൽ
പ്രഭീർ മഹാതോ കൊലക്കേസിൽ ടിഎംസി നേതാവായ ഛത്രധർ മഹാതോ ഞായറാഴ്ച രാവിലെയാണ് അറസ്റ്റിലായത്.
പ്രഭീർ മഹാതോ കൊലപാതകക്കേസ്; അറസ്റ്റിലായ ടിഎംസി പ്രവർത്തകനെ രണ്ട് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
ബംഗാളിലെ ആദ്യ ഘട്ട നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പിറ്റേന്നാണ് അറസ്റ്റുണ്ടായിരിക്കുന്നത്. 2009 ലാണ് സിപിഎം നേതാവായ പ്രഭീര്‍ മഹാതോ കൊല്ലപ്പെട്ടത്. 294 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. സംസ്ഥാനത്ത് അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 നാണ്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.