നാനൂരിലെ സർക്കാർ കമ്മ്യൂണിറ്റി ഹാളിൽ നിന്ന് ബോംബുകൾ കണ്ടെത്തി - പശ്ചിമബംഗാൾ
തൃണമൂൽ കോൺഗ്രസിന്‍റെ ബിർഭം ജില്ലാ പ്രസിഡന്‍റ് അനുബ്രത മൊണ്ടാലിന്‍റെ ഗ്രാമത്തിലാണ് ബോംബുകൾ കണ്ടെത്തിയത്.
നാനൂരിലെ സർക്കാർ കമ്മ്യൂണിറ്റി ഹാളിൽ നിന്ന് ബോംബുകൾ കണ്ടെത്തി
കൊല്‍ക്കട്ട:നാനൂരിലെ സർക്കാർ കമ്മ്യൂണിറ്റി ഹാളിൽ നിന്ന് 200 ബോംബുകൾ കണ്ടെത്തി. തൃണമൂൽ കോൺഗ്രസിന്‍റെ ബിർഭം ജില്ലാ പ്രസിഡന്‍റ് അനുബ്രത മൊണ്ടാലിന്‍റെ ഗ്രാമത്തിലാണ് ഈ ഹാൾ സ്ഥിതി ചെയ്യുന്നത്. പൊലീസ് അന്വേഷണത്തിൽ സംഭവ സ്ഥലത്തുനിന്ന് 200 ബോംബുകളും ബോംബ് നിർമാണ ഘടകങ്ങളും കണ്ടെത്തി. തുടർന്ന് ബോംബ് സ്ക്വോഡ് വന്ന് ഇവ നിർവീര്യമാക്കി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.