ലക്‌നൗ: പ്രതാപ്‌ഗഡില്‍ 20 വയസുകാരിയെ പൊതുശൗചാലയത്തിനുള്ളില്‍ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്‌ച രാവിലെ പ്രതാപ്‌ഗഡ് റെയില്‍വെ സ്റ്റേഷന് സമീപത്തെ ശൗചാലയത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവിനൊപ്പം ട്രെയിന്‍ കാത്തുനിന്ന യുവതി ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് സംഭവം.
Rape Case | പൊതുശൗചാലയത്തിനുള്ളില്‍ 20കാരിയെ പീഡിപ്പിച്ചു - 20 വയസുകാരിയെ പീഡിപ്പിച്ചു
ഭര്‍ത്താവിനൊപ്പം ട്രെയിന്‍ കാത്തുനിന്ന യുവതി ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് സംഭവം
Also Read:പെട്രോൾ അടിച്ചപ്പോൾ പുറത്തേക്കൊഴുകി; പമ്പ് ജീവനക്കാർക്ക് ഓട്ടോഡ്രൈവറുടെ മർദനം
ഭര്‍ത്താവ് ചായ വാങ്ങാന്‍ പോയ സമയത്ത്, പ്രതി റെയില്‍വേ സ്റ്റേഷന് പുറത്തെ പാര്‍ക്കിങ് സ്റ്റാന്‍ഡിന് സമീപത്തെ ശൗചാലയം വൃത്തിയുള്ളതാണെന്നും അത് ഉപയോഗിക്കാമെന്നും പറഞ്ഞ് യുവതിക്ക് താക്കോല്‍ നല്‍കി. പിന്നാലെ പ്രവേശിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്‌തു. സംഭവത്തില്‍ കൊട്‌വാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.