കേരളം

kerala

ETV Bharat / bharat

പുതുച്ചേരിയിൽ 20 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചെന്ന് ഗവർണർ

ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളുള്ളവർ സ്വയം മരുന്ന് കഴിക്കരുതെന്നും ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രികളെ സമീപിക്കുണമെന്നും ഗവർണർ അറിയച്ചു.

black fungus ബ്ലാക്ക് ഫംഗസ് black fungus in Puducherry പുതുച്ചേരിയിൽ ബ്ലാക്ക് ഫംഗസ് ഗവർണർ പുതുച്ചേരി പുതുച്ചേരി ഗവർണർ Puducherry Puducherry Governor Governor കേന്ദ്ര ഭരണപ്രദേശം union territory തമിഴ്‌സായ് സൗന്ദരരാജൻ Tamilisai Soundararajan
20 people affected by black fungus in Puducherry: Lt Governor

By

Published : May 21, 2021, 4:32 PM IST

പുതുച്ചേരി: സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ കേന്ദ്ര ഭരണപ്രദേശത്ത് 20 പേർ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് ചികിത്സയിലാണെന്ന് പുതുച്ചേരി ലഫ്‌റ്റനന്‍റ് ഗവർണർ തമിഴ്‌സായ് സൗന്ദരരാജൻ അറിയിച്ചു. 1897ലെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം ബ്ലാക്ക് ഫംഗസ് ഉടൻതന്നെ ഒരു മഹാരോഗമായി പ്രാദേശിക ഭരണകൂടം പ്രഖ്യാപിക്കുമെന്നും ഗവർണർ അറിയിച്ചു.

ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടു കൂടി എത്തുന്ന രോഗികളെ പ്രവേശിപ്പിച്ചയുടനെ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. പുതുച്ചേരിയിൽ ബ്ലാക്ക് ഫംഗസ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങളുള്ളവർ സ്വയം മരുന്ന് കഴിക്കരുതെന്നും ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രികളെ സമീപിക്കുണമെന്നും ഗവർണർ അറിയച്ചു.

Also Read:ഹരിയാനയില്‍ രണ്ട് പേര്‍ക്ക് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചു

ABOUT THE AUTHOR

...view details