ലക്‌നൗ :ഗ്രേറ്റർ നോയിഡയിൽ റോഡുകൾ നശിപ്പിച്ചതിന് ടെലികോം സേവനദാതാക്കൾക്ക് 20 ലക്ഷം പിഴ ചുമത്തി അധികൃതർ. റിലയൻസ് ഡിജിറ്റൽ, എയർടെലിന്‍റെ പ്രാദേശിക കമ്പനിയായ ടെലിസോണിക് നെറ്റ്‌വർക്ക് എന്നീ കമ്പനികൾക്കാണ് പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിഴയിട്ടത്.
ടെലികോം കമ്പനികൾ തങ്ങളുടെ മൊബൈൽ, ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഗ്രേറ്റർ നോയിഡയിലെ ബീറ്റ 1, ബീറ്റ 2 എന്നീ മേഖലകളിലെ റോഡുകളിൽ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിച്ചു. ഇതിനെ തുടർന്ന് നശിച്ച റോഡുകൾ പഴയപടിയിലാക്കാൻ കമ്പനികൾ തയ്യാറായില്ല. തുടർന്ന് പ്രദേശവാസികൾ വാണിജ്യ വകുപ്പിന് പരാതി നൽകുകയായിരുന്നു.