ശ്രീനഗർ:ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ രണ്ട് തീവ്രവാദികളെ വധിച്ച് ജമ്മു കശ്മീർ പൊലീസ്-ആർആർ സംയുക്ത സംഘം. കൊല്ലപ്പെട്ട് തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. അനന്ത്‌നാഗിന്‍റെ വനമേഖലയായ ഷൽഗൂളിൽ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് അനന്ത്നാഗ് പൊലീസ് നൽകിയ വിവരത്തെതുടർന്ന് സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ കണ്ടെത്തി വധിച്ചത്.
ജമ്മു കശ്‌മീരിൽ 2 തീവ്രവാദികളെ വധിച്ച് പൊലീസ് - ജമ്മു കശ്മീർ പൊലീസ്
രണ്ട് എകെ-47 തോക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്
ജമ്മു കശ്‌മീരിൽ 2 തീവ്രവാദികളെ വധിച്ച് പൊലീസ്
കണ്ടെത്തിയ തീവ്രവാദികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ ഉണ്ടായ വെടിവെപ്പിലാണ് രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്ന് രണ്ട് എകെ-47 തോക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.