ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ചിമ്മറില്‍ ബുധനാഴ്ച തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് അജ്ഞാത തീവ്രവാദികൾ കൊല്ലപ്പെട്ടു. പൊലീസിനും സൈന്യത്തിനും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പ്പ് നടന്നത്.
ആയുധധാരികളായ ചിലരുടെ സംശയാസ്‌പദമായ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ ആരംഭിച്ചത്.