വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 850 കോടി രൂപ വിലമതിക്കുന്ന 2 ലക്ഷം കിലോ കഞ്ചാവ് നശിപ്പിച്ച് പൊലീസ്. വിശാഖപട്ടണം ജില്ലയിലെ അനകപള്ളി കൊഡൂരിലാണ് 2 ലക്ഷം കിലോ കഞ്ചാവ് ആന്ധ്രാപ്രദേശ് പൊലീസ് കൂട്ടിയിട്ട് കത്തിച്ചത്.
ഡിജിപി ഗൗതം സവാങ്ങിന്‍റെ സാന്നിധ്യത്തിലാണ് കഞ്ചാവ് കത്തിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓപ്പറേഷന്‍ പരിവര്‍ത്തനിലൂടെ നോര്‍ത്ത് ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളില്‍ നിന്നായി പിടിച്ചെടുത്തതാണിത്.