ഉത്തരാഖണ്ഡ്: ഓടുന്ന ട്രെയിനിനൊപ്പം റെയിൽവേ ട്രാക്കിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾ മരിച്ചു. അതിവേഗത്തിൽ വന്ന ട്രെയിൻ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്രാക്കിൽ നിന്ന് തെറിച്ചുപോയ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.|2 killed while taking selfie on running train
ഉത്തരാഖണ്ഡിലെ രുദ്രാപൂർ ശാന്തി ബിഹാർ കോളനിയിലുള്ള ഭാര്യാസഹോദരന്‍റെ വീട്ടിലേക്ക് വന്ന അൽമോറ സ്വദേശികളാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു.
വെള്ളിയാഴ്‌ച രാത്രി 10 മണിയോടെ ശാന്തി വിഹാർ കോളനിക്ക് സമീപം ഡെറാഡൂണിൽ നിന്ന് കാത്ഗോഡത്തിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. പാളത്തിൽ നിന്ന് ഏറെ ദൂരെയാണ് ഇവരുടെ മൃതദേഹം കിടന്നത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്.
വിവരമറിഞ്ഞ് എസ്എസ്ഐ സതീഷ് കപ്രിയും മറ്റ് പൊലീസുകാരും സ്ഥലത്തെത്തി മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ 31-ാം കോർപ്‌സിലെ വനിതാ കോൺസ്‌റ്റബിൾ ലക്ഷ്‌മി മരിച്ചവർ അൽമോറയ്ക്ക് സമീപം താമസിക്കുന്ന തന്‍റെ സഹോദരൻ ലോകേഷ് ലോഹാനി (35)യും മറ്റൊരാൾ അൽമോറ ജൽനിഗം കോളനിയിൽ താമസിക്കുന്ന മനീഷ് കുമാറും (25) ആണെന്ന് തിരിച്ചറിയുകയായിരുന്നു.
ALSO READ:ദിവസവും 6 തവണ കുളി; ഭാര്യയുടെ അമിത വൃത്തി സഹിക്കാനാകാതെ വിവാഹമോചനം തേടി യുവാവ്