ശ്രീനഗർ: ജമ്മുകശ്‌മീരിൽ പുതിയതായി രണ്ട് തീവ്രവാദികളും ജയ്‌ഷെ-മുഹമ്മദിന്‍റെ നാല് തീവ്രവാദ കൂട്ടാളികളും അറസ്റ്റിലായി. അനന്ത്‌നാഗ്, ബിജ്‌ബെഹാര പട്ടണങ്ങളിൽ ലഷ്‌കറെ മുസ്‌തഫ തീവ്രവാദ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും അന്വേഷണം ശക്തമാക്കിയിരുന്നു. ബിജ്‌ബെഹാരയിലെ ഡോനിപോരയിലെ ഒരു ചെക്ക്‌പോസ്‌റ്റിൽ വച്ചാണ് കാറിലെത്തിയ രണ്ടു പേരെ അറസ്‌റ്റ് ചെയ്തത്. ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
ജമ്മുകശ്‌മീരിൽ രണ്ട് ജയ്‌ഷെ തീവ്രവാദികള്‍ അറസ്റ്റില്‍ - Jaish terrorists
അനന്ത്‌നാഗ്, ബിജ്‌ബെഹാര പട്ടണങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചിരുന്നു

നാഥ്‌പോറ സ്വദേശി ഇമ്രാൻ അഹമ്മദ് ഹജാം, ഇർഫാൻ അഹമ്മദ് അഹാംഗർ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും അടുത്തിടെയാണ് തീവ്രവാദ സംഘത്തിൽ ചേർന്നതെന്നും പൊലീസ് വക്താവ് അറിയിച്ചു. ആയുധങ്ങൾ, വെടിമരുന്ന് തുടങ്ങിയവ ഇവരുെട കൈവശമുണ്ടായിരുന്നു. പ്രദേശത്തെ സുരക്ഷാ സേനയെയും പൊലീസിനെയും ലക്ഷ്യമിട്ട് സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടതെന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ തീവ്രവാദ കൂട്ടാളികളായ ബിലാൽ അഹമ്മദ് കുമാർ, തൗഫീഖ് അഹമ്മദ് ലവി, മുസാമിൽ അഹമ്മദ് വാനി, ആദിൽ അഹമ്മദ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ട് ഗ്രനേഡുകൾ, എകെ 47, ഒരു കിലോ സ്‌ഫോടകവസ്തു തുടങ്ങിയവയും കണ്ടെടുത്തു.