കേരളം

kerala

ETV Bharat / bharat

സൗദി അറേബ്യയിൽ കുടുങ്ങിയ രണ്ട് രാജസ്ഥാൻ സ്വദേശികൾ നാട്ടിലേക്ക് - രാജസ്ഥാൻ കോൺഗ്രസ് നേതാവ് ചാർമേഷ് ശർമ

2020 നവംബറിൽ തൊഴിൽ കരാർ അവസാനിക്കുകയും തിരികെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെയും വന്നു.

സൗദി അറേബ്യയിൽ കുടുങ്ങിയ രണ്ട് രാജസ്ഥാൻ സ്വദേശികൾ തിരികെ നാട്ടിലേക്ക്
സൗദി അറേബ്യയിൽ കുടുങ്ങിയ രണ്ട് രാജസ്ഥാൻ സ്വദേശികൾ തിരികെ നാട്ടിലേക്ക്

By

Published : Jun 24, 2021, 10:07 AM IST

ജയ്‌പൂർ: എട്ട് മാസത്തെ നീണ്ടകാത്തിപ്പിന് ശേഷം സൗദി അറേബ്യയിൽ കുടുങ്ങിയ രണ്ട് രാജസ്ഥാൻ സ്വദേശികൾ തിരികെ നാട്ടിലേക്ക്. ബുണ്ടി ജില്ലയിലെ നൈൻ‌വ സ്വദേശി ഗഫറും ഭരത്‌പൂരിലെ കതാര സ്വദേശി വിശ്രാം ജാദവുമാണ് സൗദി അറേബ്യയിലെ യാൻബുവിൽ നിന്ന് വ്യാഴാഴ്‌ച ജയ്‌പൂരിലെത്തുക. എന്നാൽ ഇവരെ തിരികെ കൊണ്ടുവരനായി നാലുമാസമായി പ്രസിഡന്‍റ് റാം നാഥ് കോവിന്ദിനോടും പ്രധാനമന്ത്രിയുടെ ഓഫിസിനോടും വിദേശകാര്യ മന്ത്രാലയത്തിനോടും അഭ്യർഥിക്കുകയാണെന്ന് രാജസ്ഥാൻ കോൺഗ്രസ് നേതാവ് ചാർമേഷ് ശർമ പറഞ്ഞു.

ALSO READ:ചികിത്സയ്‌ക്കായി നിതീഷ് കുമാർ ഡൽഹിയിൽ; വിമർശനവുമായി ലാലു പ്രസാദിന്‍റെ മക്കൾ

വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയത്. അവിടെ രണ്ട് വർഷത്തെ തൊഴിൽ കരാറിൽ ഏർപ്പെട്ടു. 2020 നവംബറിൽ തൊഴിൽ കരാർ അവസാനിക്കുകയും തിരികെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെയും വന്നു. എന്നാൽ ഇരുവർക്കും മാസങ്ങളോളം കമ്പനി ശമ്പളം നൽകിയില്ലെന്നും ഇവർ പറയുന്നു. മടങ്ങിയെത്തിയതിൽ ഇരുവരും ഇന്ത്യൻ സർക്കാരിനോട് നന്ദി പറഞ്ഞു.

ABOUT THE AUTHOR

...view details