ശ്രീനഗർ :ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ 595 കിലോഗ്രാം പോപ്പി സ്‌ട്രോയുമായി രണ്ട് പേർ പിടിയിൽ. മൻസാർ ക്രോസിങിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ട്രക്കിൽ ലഹരി വസ്തു കടത്തുകയായിരുന്ന ആരിഫ് അഹമ്മദ്, ഷബീർ അഹമ്മദ് എന്നിവർ അറസ്റ്റിലായത്. ഇവരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്‌തു.
595 കിലോ പോപ്പി സ്‌ട്രോയുമായി രണ്ട് പേർ പിടിയിൽ ; ലഹരിവേട്ട വാഹന പരിശോധനയ്ക്കിടെ
ട്രക്കിൽ കടത്തുകയായിരുന്ന പോപ്പി സ്‌ട്രോ പിടിച്ചത് വാഹന പരിശോധനക്കിടെ
ജമ്മു കശ്‌മീരിൽ 595 കിലോ പോപ്പി സ്‌ട്രോയുമായി രണ്ട് പേർ പിടിയിൽ
ALSO READ:15 വയസുകാരിയെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്‌തു ; പ്രതി പിടിയിൽ
ഇതിനിടെ കത്തുവ ജില്ലയിലെ രാംകോട്ടിൽ നടത്തിയ പരിശോധനയിൽ പഞ്ചാബിലേക്ക് പോകുകയായിരുന്ന ട്രക്കിൽ നിന്നും 31കിലോഗ്രാം പോപ്പിസ്‌ട്രോ പിടികൂടി. സംഭവത്തില്‍ പത്താൻകോട്ട് സ്വദേശിയായ ബൽകൃഷ്ണനെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.