ഭുവനേശ്വർ: ഭുവനേശ്വറിൽ ബിജെപി എംപിയെ കാണാനില്ലെന്ന പോസ്റ്ററുകൾ നഗരത്തിലെ വിവധ ഇടങ്ങളിലായി പതിപ്പിച്ച കേസിൽ എംപിയുടെ അനുയായികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബിജെപി എംപി അപരജിത സാരംഗിയുടെ കാണാനില്ലെന്ന പോസ്റ്ററുകളാണ് യുവാക്കാൾ വിവിധ ഇടങ്ങളിലായി പതിപ്പിച്ചത്. അറസ്റ്റിലായ ധനേശ്വർ ബാരിക്, എംപിയുടെ പേഴ്‌സണൽ അസിസ്റ്റന്‍റാണ്. മറ്റൊരാളായ ജ്യോതി രഞ്ജൻ പാണ്ഡയും എംപിയുടെ അടുത്ത അനുയായി ആണ്.
ബിജെപി എംപിയെ കാണാനില്ലെന്ന പോസ്റ്ററുകൾ പതിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ - ഭുവനേശ്വറിൽ ബിജെപി എംപിയെ കാണാനില്ലെന്ന പോസ്റ്ററുകൾ
ഭുവനേശ്വറിലെ ബിജെപി എംപി അപരജിത സാരംഗിയുടെ കാണാനില്ലെന്ന പോസ്റ്ററുകളാണ് യുവാക്കാൾ വിവിധ ഇടങ്ങളിലായി പതിപ്പിച്ചത്
സംഭവത്തിൽ എംപി ഡൽഹിയിലായിരിക്കെ എന്തുകൊണ്ടാണ് അനുയായികൾ ഇത്തരത്തിലുള്ള പോസ്റ്ററുകൾ പതിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.'നിഖോജ്' എന്ന തലക്കെട്ടോടെ തയാറക്കിയ പോസ്റ്ററിൽ ദേശീയ സ്മാരക അതോറിറ്റി തയ്യാറാക്കിയ ഏകമ്രാ ക്ഷേത്രത്തിനായുള്ള നിർദ്ദിഷ്ട പൈതൃക ഉപനിയമങ്ങൾ പിൻവലിക്കാത്തതിൽ എംപിയുടെ മൗനത്തെ ചോദ്യം ചെയ്യുന്നുണ്ട്.
എന്നാൽ ഭുവനേശ്വറിൽ പാർലമെന്‍റ് ബജറ്റ് സമ്മേളനം നടക്കുന്ന സമയത്താണ് ഈ പോസ്റ്ററുകൾ വന്നത് എന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്ന് അപരജിത സാരംഗി എംപി ട്വീറ്റ് ചെയ്തു. ഇപ്പോൾ ലോക് സഭയിൽ ഉണ്ടായിരിക്കുക എന്നത് എന്‍റെ കടമയാണ്. ഭുവനേശ്വറിൽ എന്നെ കാണാതായതിൽ സന്തോഷമുണ്ടെന്നും എംപി ട്വീറ്റ് ചെയ്തു.
TAGGED:
ബിജെപി എംപി അപരജിത സാരംഗി