കൊവിഡ് വാക്‌സിൻ സ്വീകരിച്ച് മരണം; അന്വേഷണത്തിന് ഉത്തരവ് - അന്വേഷണത്തിന് ഉത്തരവ്
മാർച്ച് എട്ട്, ഒൻപത് തീയതികളില്‍ വാക്‌സിൻ സ്വീകരിച്ച രണ്ടുപേരാണ് മരിച്ചത്
കൊവിഡ് വാക്‌സിൻ സ്വീകരിച്ച് മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്
കൊൽക്കത്ത:ബംഗാളിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച രണ്ട് പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. മാർച്ച് എട്ട്, ഒൻപത് തിയതികളിലായി വാക്‌സിൻ സ്വീകരിച്ച ദുപ്‌ഗുരി നിവാസിയായ കൃഷ്‌ണ ദത്ത(65),ഡാർജിലിങ് സ്വദേശിയായ പരുൾ ദത്ത(75) എന്നിവരാണ് മരിച്ചത്. ബംഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം 3,110 ആണ്. 10,286 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.