ഗാന്ധിനഗർ: പഞ്ചമഹൽ ജില്ലയിലെ കെമിക്കൽ ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാള്‍ മരിച്ചു. 15 പേർക്ക് പൊള്ളലേറ്റു. ഘോഘംബ താലൂക്കിലെ രഞ്ജിത്‌നഗർ ഗ്രാമത്തിന് സമീപത്തെ ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ് ലിമിറ്റഡിന്‍റെ കെമിക്കൽ നിർമാണ പ്ലാന്‍റിൽ രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.
ഗുജറാത്തിൽ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; ഒരു മരണം, 15 പേർക്ക് പരിക്ക് - Gujarat latest news
ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ് ലിമിറ്റഡിന്‍റെ കെമിക്കൽ നിർമാണ പ്ലാന്‍റിൽ രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.
കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിതെറി
പൊട്ടിത്തെറിയെ തുടർന്ന് കമ്പനിയിൽ വലിയ തോതിൽ തീപടർന്നിരുന്നു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.
ALSO READ ഇനി ധൈര്യമായി തക്കാളി വാങ്ങാം..! സര്‍ക്കാരിന്‍റെ 'തക്കാളി വണ്ടി' ഉടൻ നാട്ടിലെത്തും